ധനുഷിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ജഗമേ തന്തിരം. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുകയെന്ന് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് വ്യക്തമാക്കുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യില്ല എന്നുതന്നെയാണ് സംവിധായകൻ കൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രം വൻ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കീര്‍ത്തി സുരേഷിന്റെ പെൻഗ്വിൻ ആമസോണിലൂടെ റിലീസ് ചെയ്യുകയാണ്. എന്നാല്‍ ധനുഷിന്റെ ചിത്രം തിയറ്ററില്‍ തന്നെയാകും റിലീസ് ചെയ്യുകയെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. തിയറ്ററര്‍ സിനിമയാണ് ജഗമേ തന്തിരമെന്നും സംവിധായകൻ പറയുന്നു. ധനുഷിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്‍മിയാണ്. മലയാളിയുടെ പ്രിയപ്പെട്ട താരം ജോജുവും ചിത്രത്തിലുണ്ട്.  സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.