മലയാളത്തിന്റെ പ്രിയതാരം ജഗതി ഒരിടവേളയ്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്.  കാറപകടത്തിനു ശേഷം വിശ്രമത്തിലായിരുന്ന ജഗതി ആദ്യമായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കബീറിന്റെ ദിവസങ്ങള്‍ എന്ന സിനിമയിലൂടെയാണ് ജഗതിയുടെ മടങ്ങിവരവ്. ജീവിതത്തിലേതിനു സമാനമായ അവസ്ഥയിലെ കഥാപാത്രം തന്നെയാണ് ജഗതിക്ക്.

ഒരു അപകടത്തില്‍പ്പെട്ട് വലതു കൈക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഈശ്വരൻ പോറ്റിയെന്ന തന്ത്രിയുടെ വേഷത്തിലാണ് ജഗതി അഭിനയിക്കുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് ജഗതിക്കുണ്ടായിരുന്നത്. എന്തായാലും ജഗതിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ജഗതി. ശരത് ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.