ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുത്തന്‍ ജോണര്‍ പരിചയപ്പെടുത്തിയ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വന്‍ തിരിച്ചുവരവിന് വഴി വച്ച വല എന്ന സിനിമയുടെ ഇൻട്രോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിരുന്നൊരുക്കുന്നതാകും സിനിമയെന്നാണ് ഇന്‍ട്രോയില്‍ നിന്നും വ്യക്തമായത്. ഇപ്പോഴിതാ 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ വീഡിയോ ഒരു മില്യണ്‍ പിന്നിട്ടു കഴിഞ്ഞു. യുട്യൂബ് ട്രെന്‍റിങ്ങില്‍ ഒന്നാമതുമാണ് വീഡിയോ. ജഗതിയുടെ വരവ് മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നതിന് തെളിവ് കൂടിയാണിത്.
ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുത്തന്‍ ജോണര്‍ പരിചയപ്പെടുത്തിയ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. സോബികളുമായാണ് വല എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണ.ആര്‍ എന്നാണ് ചിത്രത്തില്‍ ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്.
ഗഗാനചാരിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന അനാര്‍ക്കലി മരയ്ക്കാറിന്‍റെ കഥാപാത്രം ടീസറിലുണ്ട്. ജഗതിയുടെ ശബ്ദം തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'അനിയാ നില്‍' എന്ന ഡയലോഗോടെ ടീസറില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ജഗതിയുടെ ശബ്ദമായിരുന്നു.

അണ്ടർഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.


