24 മണിക്കൂറിലെ ബുക്ക് മൈ ഷോ ബുക്കിം​ഗ് കണക്ക്. 

പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ പുതിയ സിനിമകളുടെ കണക്കുകൾ പുറത്ത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ(ബുധൻ) കണക്കാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് പതിമൂന്നാം ദിവസവും പുത്തൻ റിലീസുകളെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് മോഹൻലാൽ ചിത്രം തുടരും തന്നെയാണ്. തുടരും ആധിപത്യം തുടരുമ്പോൾ തമിഴ്നാട്ടിൽ ​ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ് ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രവും. 

ഒരു ലക്ഷത്തി പതിനെട്ടായിരം ടിക്കറ്റുകളാണ് തുടരുമിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ശശികുമാർ നായകനായി എത്തിയ ടൂറിസ്റ്റ് ഫാമിലിയാണ്. അറുപത്തി രണ്ടായിരം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. അജയ് ദേവ്​ഗൺ ചിത്രം റെയ്ഡ് 2, നാനിയുടെ ഹിറ്റ് 3, സൂര്യയുടെ റെട്രോ എന്നിവയെ പിന്നിലാക്കിയാണ് ടൂറിസ്റ്റ് ഫാമിലി രണ്ടാമത് എത്തിയിരിക്കുന്നത്. 

24 മണിക്കൂറിലെ ബുക്ക് മൈ ഷോ ബുക്കിം​ഗ് കണക്ക് (07.05.25)

തുടരും - 118K(13 ദിവസം)
ടൂറിസ്റ്റ് ഫാമിലി - 62K(7 ദിവസം)
റെയ്ഡ് 2 - 60K(D7)
ഹിറ്റ് 3 - 30K(D7)
റെട്രോ - 21K(D7)
തണ്ടർ ബോൾട്ട് - 15K(D7)
കേസരി ചാപ്റ്റർ 2 - 7K(D20)

കേരളത്തിലടക്കം മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയാണ് ടൂറിസ്റ്റ് ഫാമിലി. റിലീസ് ചെയ്ത് ഏഴ് ദിവസത്തില്‍ 25 കോടിയാണ് ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ടാണിത്. സൂര്യയുടെ റെട്രോയും തിയറ്ററില്‍ തുടരുന്നതിനിടെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. 17.60 കോടിയാണ് ഇന്ത്യ നെറ്റ്. ഓവര്‍സീസില്‍ നിന്നും 5 കോടിയും ചിത്രം നേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..