'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്.

പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ 'ജയ് ഭീം'(Jai Bhim). ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചായിരുന്നു ചിത്രം സംസാരിച്ചത്. ടി ജെ ജ്ഞാനവേലായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

ബാല സംവിധാനം ചെയ്യുന്ന 'സൂര്യ 41' ന് ശേഷം ജ്ഞാനവേലിനൊപ്പമുള്ള സിനിമ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷം നവംമ്പര്‍ 2നാണ് ജയ്ഭീം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. ഇന്ത്യ മുഴുവൻ വൻ രീതിയിൽ ചിത്രം ചർച്ച ചെയ്യപ്പെട്ടിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ സൂര്യയുടെ കഥാപാത്രവും യഥാര്‍ത്ഥ സംഭവത്തിലെ അഭിഭാഷകന്‍ കെ ചന്ദ്രവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ ചിത്രത്തിൽ അഭിനയിച്ചത്. 

Udal Movie : 'എന്റെ ഉടൽ വച്ച് ഈ കഥാപാത്രം ചേരുമോയെന്ന് ശങ്കിച്ചു': ഉടലിലെ 'കുട്ടിച്ചായൻ' പറയുന്നു

'ജയ് ഭീമെ'ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലിജോമോള്‍ ജോസിന് പുറമേ മലയാളി താരം രജിഷ വിജയനും 'ജയ് ഭീമി'ല്‍ പ്രധാന കഥാപാത്രമായി എത്തി. പ്രകാശ് രാജ്, രമേഷ്, റാവു രമേഷ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു. 'ജയ് ഭീം' ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. യുഗഭാരതി ആണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

വിജയ്ബാബു ജോർജിയയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നു

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബു (Vijay Babu) ജോർജിയയിൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ ശ്രമം തുടരുന്നു. ജോർജിയയിലെ ഇന്ത്യൻ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 

വിജയ് ബാബുവിന്‍റെ പാസ്പോർട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോ‍ർജിയയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പൊലീസിന്‍റെ ഈ നീക്കം. 

വിജയ് ബാബുവിപാസ്പോ‍ര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു.താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് . 

വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച മാത്രമേ ഇനി പരിഗണിക്കുകയുള്ളു. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.