ജനുവരി 14ന് വന്‍ പ്രഖ്യാപനം: ആ വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്ന ആകാംക്ഷയില്‍ സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സ്!
സൺ പിക്‌ചേഴ്‌സും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. ഡിസംബർ 14ന് പുതിയ പ്രോജക്റ്റ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

ചെന്നൈ: സൺ പിക്‌ചേഴ്‌സും സൂപ്പർസ്റ്റാർ രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയിലാണ് ഇപ്പോള്‍ രജനി അഭിനയിക്കുന്നത്. ഇതും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിക്കുന്നത്.
കൂലിയുടെ റിലീസിന് മുമ്പുതന്നെ സൺ പിക്‌ചേഴ്‌സ് സൂപ്പർസ്റ്റാർ രജനികാന്തുമായുള്ള അവരുടെ അടുത്ത പ്രോജക്‌റ്റ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. നടനുമായുള്ള സണ്‍പിക്ചേര്‍സിന്‍റെ മുൻ ചിത്രങ്ങളില്‍ നിന്നുള്ള വീഡിയോകളുടെയും ചിത്രങ്ങളുടെയും ഒരു മൊണ്ടാഷാണ് സോഷ്യൽ മീഡിയ പോസ്റ്റായി പ്രൊഡക്ഷൻ ഹൗസ് കഴിഞ്ഞ ദിവസം പങ്കിട്ടത്.
സൺ പിക്‌ചേഴ്‌സിൻ്റെ അടുത്ത സൂപ്പർ സാഗ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. സ്ഫോടനാത്മകമായ പ്രഖ്യാപനത്തിനായി തയ്യാറെടുക്കുക. എന്നാണ് ക്യാപ്ഷന്‍. അതിന് പിന്നാലെ ഞായറാഴ്ച പുതിയ പോസ്റ്റ് സണ്‍ പിക്ചേര്‍സ് പങ്കുവച്ചിട്ടുണ്ട്. ഇത് പ്രകാരം ജനുവരി 14ന് ഒരു പ്രഖ്യാപനം പങ്കുവയ്ക്കും എന്നാണ് അറിയിച്ചത്.
ഏറ്റവും സര്‍പ്രൈസായ കാര്യം ഈ ടീസര്‍ തീയറ്ററില്‍ റിലീസ് ചെയ്യും എന്നാണ് പറയുന്നത്. ഇതിനായി തീയറ്ററുകളുടെ ലിസ്റ്റും സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടിട്ടുണ്ട്. സണ്‍ പിക്ചേര്‍സ് പ്രഖ്യാപിക്കുന്ന ചിത്രം ജയിലര്‍ 2ആണോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
2024 ഡിസംബറിൽ സംവിധായകൻ നെൽസൺ ദിലീപ്കുമാറും ജയിലറിന് പിന്നിലെ ടീമും ഏറെ ജയിലർ 2 പ്രത്യേക പ്രഖ്യാപന വീഡിയോ തയ്യാറാക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണോ ജനുവരി 14ന് വരുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ ചലച്ചിത്രം രജനികാന്തിന്‍റെ കരിയറിലെ തന്നെ വന്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ് അടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. അനിരുദ്ധായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്.
ആവേശം നിറച്ച് രജനികാന്തിന്റെ കൂലി, ഇതാ നിര്‍ണായകമായ അപ്‍ഡേറ്റ്
ഒന്നാമൻ വിജയ്‍യോ, രജനികാന്തോ? ?, 24 വര്‍ഷത്തെ കണക്കുകള്‍