വൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ രജനികാന്ത് ചിത്രം ജയിലർ 2 ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പാണ് നടത്തുന്നത്
തമിഴ് സിനിമയിലെന്നല്ല തെന്നിന്ത്യന് സിനിമയില് തന്നെ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ജയിലര് 2. 2023 ല് പുറത്തെത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം തന്നെ അതിന് കാരണം. ബഹുഭാഷാ താരങ്ങളുടെ കാമിയോ റോളുകളും വിനായകന്റെ വില്ലന് വേഷവും നെല്സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ അതിന് കാരണമായിട്ടുണ്ട്. എല്ലാ ഘടകങ്ങളും ഒത്തിണങ്ങി വന്നപ്പോള് ഒരു മാസ് ചിത്രം നേടിയ അഭൂതപൂര്വ്വമായ വിജയമാണ് ചിത്രം നേടിയത്. അത് സൃഷ്ടിച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ രണ്ടാം ഭാഗവും ടിക്കറ്റ് വില്പ്പനയില് കുതിക്കുകയാണ്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില് ഒരു വലിയ നേട്ടവും ജയിലര് 2 സ്വന്തമാക്കിയിട്ടുണ്ട്. മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകള് വില്ക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന നേട്ടമാണ് അത്. ഇന്ന് ആദ്യ പ്രദര്ശനങ്ങള്ക്ക് ശേഷം ഉച്ചയ്ക്ക് 1 മണി മുതല് 2 മണി വരെയുള്ള സമയത്താണ് ചിത്രം ടിക്കറ്റ് വില്പ്പനയില് ഏറ്റവും വലിയ കുതിപ്പ് നടത്തിയതെന്ന് പ്രമുഖ ട്രാക്കര്മാരായ സാക്നില്ക് അറിയിക്കുന്നു. 76,350 ടിക്കറ്റുകളാണ് ഈ സമയത്ത് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. വിജയ് നായകനായ 2023 ചിത്രം ലിയോ ആണ് ഈ നേട്ടത്തില് ഒന്നാം സ്ഥാനത്ത്. 82400 ആയിരുന്നു ലിയോയുടെ ബുക്ക് മൈ ഷോയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന ബുക്കിംഗ്.
രജനികാന്തിന്റെ തന്നെ കൂലിയാണ് മൂന്നാം സ്ഥാനത്ത്. 60,170 ആണ് ചിത്രത്തിന്റെ ബുക്ക് മൈ ഷോയിലെ പീക്ക് അവര് ബുക്കിംഗ്. നാലാമത് ജയിലറും. 59,240 ആയിരുന്നു ജയിലര് ആദ്യ ഭാഗത്തിന്റെ ബുക്ക് മൈ ഷോയിലെ ഏറ്റവും മികച്ച പ്രതിദിന ബുക്കിംഗ്. അതേസമയം ചിത്രത്തിന്റെ ഓപണിംഗ് എത്ര ആയിരിക്കുമെന്ന കാത്തിരിപ്പിലാണ് ഇന്ഡസ്ട്രിയും പ്രേക്ഷകരും. മോഹന്ലാല് അടക്കമുള്ളവര് അതിഥിതാരങ്ങളായും ബഹുഭാഷകളില് നിന്നുള്ളവര് പ്രധാന കഥാപാത്രങ്ങളായും എത്തുന്നതിനാല് ചിത്രത്തിന് പാന് ഇന്ത്യന് അപ്പീല് ഉണ്ട്. കേരളത്തില് മികച്ച ബുക്കിംഗ് ആയിരുന്നു ചിത്രം നേടിയിരുന്നത്. സണ് പിക്ചേഴ്സ് ആണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

