ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളാകുന്നു.
ഉർവശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ഒരു ചിത്രമാണ് 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് പതിനൊന്നിനായിരിക്കും.
സാഗർ, ജോണി ആന്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്‍ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രജിൻ എം പിക്കൊപ്പം സംവിധായകനും തിരക്കഥയില്‍ പങ്കാളിയാകുന്നു. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം.
ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് നിര്‍മാണം. വണ്ടർ ഫ്രെയിംസ് ഫിലിംസ് ലാൻഡിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ് ആണ്. ജോഷി മേടയിലാണ് കാസ്റ്റിംഗ് ഡയറക്ടര്‍.
സനു കെ ചന്ദ്രന്റേതാണ് കഥ. മേക്കപ്പ് സിനൂപ് രാജ്. സൗണ്ട് ഡിസൈൻ ധനുഷ് നായനാർ. കോസ്റ്റ്യൂം അരുൺ മനോഹർ, ഓഡിയോഗ്രാഫി വിപിൻ നായർ, ഗാനരചന ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കൊറിയോഗ്രാഫി സ്പ്രിംഗ് , വിഎഫ്എക്‌സ് ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പിആഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ നൗഷാദ് കണ്ണൂർ, ഡിസൈൻ മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962'ന്റെ മറ്റ് പ്രവര്‍ത്തകര്‍.
Read More: ആരാണ് ആ ഫോട്ടോയിലുള്ളത്, ഉത്തരം പറയാനാകാതെ മഞ്‍ജു, കുറുമ്പ് കാട്ടി മറുപടിയുമായി മമ്മൂട്ടി
