പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായ ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്നു. അതിനിടയില്‍ നായകൻ ഡാനിയല്‍ ക്രേഗിന് പരുക്കേറ്റുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

ആക്ഷൻ രംഗത്തിനിടയ്ക്കാണ് ഡാനിയല്‍ ക്രേഗിന് പരുക്കേറ്റത്. ജമൈക്കയിലെ ലൊക്കേഷനില്‍ നിന്ന് ഡാനിയല്‍ ക്രേഗ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. അതേസമയം ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.