ഹൈക്കോടതിയെ പൊലീസ് അറിയിച്ച കണക്കാണിത്.

സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. റിലീസാകാത്ത ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പുറത്തായത് വൻ വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രതികളുടെ ജാമ്യഅപേക്ഷ പരിഗണിച്ചപ്പോൾ ആണ് ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളി. സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് ഉടൻ നൽകിയേക്കും എന്ന് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയ് നായകനായുള്ള അവസാന പ്രത്യേകത എന്ന വിശേഷണത്തോടെയുള്ള സിനിമയാണ് ജനനായകൻ. ചിത്രം ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നില്ല. വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായിരുന്നു. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

നേരത്തെ ജനനായകൻ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിലായിരുന്നു. ടിവികെ പ്രവർത്തകരുടെ പരാതിയിലാണ് നടപടിയെടുത്തത്. എസ് പളനിസാമി ആണ് അറസ്റ്റിലായത്. 4 ഹാർഡ് ഡിസ്‌കും കംമ്പ്യൂട്ടറും പിടിച്ചെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക