പൂജ ഹെഗ്‍ഡെയുടെ വാക്കുകളാണ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമയായിരിക്കും ജനനായകൻ. രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്നാണ് വിജയ് സിനിമ വിടുന്നത്. സ്‍ക്രീനില്‍ വിജയ്‍യെ കാണാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്നാണ് പൂജ ഹെഗ്‍ഡെ അഭിപ്രായപ്പെടുന്നത്. ദളപതി വിജയ് സിനിമ മതിയാക്കുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹത്തിന്റെ യാത്രയില്‍ പിന്തുണ നല്‍കുന്നുവെന്നും പൂജ ഹെഗ്‍ഡെ വ്യക്തമാക്കി.
ജനനായകനില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വിഹിക്കുന്ന ചിത്രമായ ജനനായകന്റെ ആക്ഷൻ അനിൽ അരശ്, ആർട്ട് വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം ഡിസൈൻ പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖറും നിര്‍മാതാവ് വെങ്കട്ട് കെ നാരായണയും സഹ നിര്‍മാണം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയും ആണ്
വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്.
ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെങ്കട് പ്രഭുവാണ് സംവിധാനം നിര്‍വഹിച്ചത്.
Read More: മൗത്ത് പബ്ലിസിറ്റി ഗുണമായി, പൊൻമാന്റെ കളക്ഷനില്‍ കുതിപ്പ്, നേടിയത്
