ധഡക് എന്തുകൊണ്ട് സ്‍പെഷല്‍ ആയി തുടരുന്നുവെന്നത് പറയുകയാണ് ഇഷാൻ ഖട്ടറും ജാൻവി കപൂറും. 

ശ്രീദേവിയുടെ മകള്‍ ജാൻവി കപൂറിന്റെ ആദ്യ സിനിമയാണ് ധഡക്. ഇഷാന്ത് ഖട്ടര്‍ ആയിരുന്നു സിനിമയിലെ നായകൻ. സിനിമ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷമാകുമ്പോള്‍ എന്തുകൊണ്ടാണ് ധഡക് പ്രിയപ്പെട്ടതാകുന്നത് എന്ന് പറയുകയാണ് ജാൻവി കപൂറും ഇഷാൻ ഖട്ടറും.

View post on Instagram

എല്ലായ്‍പ്പോഴും സ്‍പെഷല്‍. ആളുകൾ, ഓർമ്മകൾ, പാഠങ്ങൾ, എല്ലാ സ്‍നേഹവും എന്നാണ് ജാൻവി കപൂര്‍ എഴുതിയിരിക്കുന്നത്. ധഡകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആ സിനിമ സ്‍പെഷലായി തുടരുമെന്നാണ് ഇഷാൻ ഖട്ടര്‍ പറയുന്നത്. ഒട്ടേറെ പേരാണ് സിനിമയ്‍ക്ക് ആശംസകള്‍ അര്‍പിക്കുന്നത്.

View post on Instagram

ശശാങ്ക് ഖെയ്‍താൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ധഡക് സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും ജാൻവി കപൂറും ഇഷാന്ത് ഖട്ടറും പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.