ക്രീം സാരിയും മെറൂണ്‍ ബ്ലൗസും അണിഞ്ഞ്‌ നിലത്തിരിക്കുന്ന ശ്രീദേവിയുടെ മടിയിലിരിക്കുകയാണ്‌ സ്വര്‍ണനിറത്തിലുള്ള ലെഹങ്കയണിഞ്ഞ്‌ ചിത്രത്തിലെ കുട്ടിജാന്‍വി.

മാതൃദിനത്തില്‍ അമ്മ ശ്രീദേവിക്കൊപ്പമുള്ള മനോഹരചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച്‌ ജാന്‍വി കപൂര്‍. അമ്മമാരെ പരിപാലിക്കാനും അവരെ കേള്‍ക്കാനും സമയം കണ്ടെത്തണമെന്ന സന്ദേശവും ചിത്രത്തിനൊപ്പം ജാന്‍വി പങ്കുവച്ചിട്ടുണ്ട്‌.

'അവരെ പരിപാലിക്കൂ, അവരെ കേള്‍ക്കൂ, ലോക്തതിലെ മുഴുവന്‍ സ്‌നേഹവും അവര്‍ക്ക്‌ നല്‍കൂ..മാതൃദിനാശംസകള്‍' എന്നാണ്‌ ജാന്‍വി ചിത്രത്തിന്‌ നല്‍കിയിരിക്കുന്ന ക്യാപ്‌ഷന്‍. ക്രീം സാരിയും മെറൂണ്‍ ബ്ലൗസും അണിഞ്ഞ്‌ നിലത്തിരിക്കുന്ന ശ്രീദേവിയുടെ മടിയിലിരിക്കുകയാണ്‌ സ്വര്‍ണനിറത്തിലുള്ള ലെഹങ്കയണിഞ്ഞ്‌ ചിത്രത്തിലെ കുട്ടിജാന്‍വി.

View post on Instagram