ജാൻവി കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഗഡ് ലക്ക് ജെറി എന്ന സിനിമയിലാണ്. മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ജാൻവി കപൂറിന്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തണുപ്പിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതാണ് ഫോട്ടോ.

പഞ്ചാബില്‍ ആണ് ചിത്രം ചിത്രീകരിക്കുന്നത്. അവിടെ എട്ട് ഡിഗ്രിയാണ് ടെംപറേച്ചര്‍ എന്നാണ് ജാൻവി കപൂര്‍ പറയുന്നത്. നയൻതാര നായികയായ കൊലമാവ് കോകില എന്ന സിനിമയുടെ റീമേക്കാണ് ഗുഡ് ലക്ക് ജെറി. ജാൻവി കപൂര്‍ ഹിന്ദിയില്‍ നായികയായി എത്തുമ്പോള്‍ എങ്ങനെയായിരിക്കും ചിത്രം എന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. കൊവിഡ് ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ചിത്രീകരണം തുടങ്ങാൻ വൈകിയത്. ഇപോള്‍ പഞ്ചാബില്‍ സിദ്ധാര്‍ഥ് സെൻഗുപ്‍തയുടെ സംവിധാനത്തില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

ആനന്ദ് എല്‍ റായ് ആണ് ഹിന്ദിയില്‍ ചിത്രം നിര്‍മിക്കുന്നത്.

ഹിന്ദിയിലും ജാൻവി കപൂറിന്റെ നായിക കഥാപാത്രം മികച്ചതായിരിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.