മുംബൈ: ഫാഷന്‍ ലോകത്തെ സൂപ്പർ താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. ഫോട്ടോ ഷൂട്ടിലായാലും സിനിമയിലായാലും തന്റെ ആകാരവടിവുംകൊണ്ടും വസ്ത്ര​ധാരണകൊണ്ടും ജാൻവി വളരെ വ്യത്യസ്തയായിരിക്കുമെന്നാണ് ഫാഷൻ ലോകത്തെ വിദ​ഗ്ധർ പറയുന്നത്. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണിപ്പോൾ.

വ്യായാമത്തിനായി ജിമ്മിൽ മണിക്കൂറോളമാണ് ജാൻവി ചെലവഴിക്കാറുള്ളത്. ജാൻവി ജിമ്മിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരാറുണ്ടെങ്കിലും ജിമ്മിനുള്ളിലെ ജാൻ‌വിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on Jun 16, 2019 at 1:42am PDT

ഷൂസ് ധരിക്കാതെ തറയിൽനിന്നുകൊണ്ട് വളരെ ആസ്വദിച്ചാണ് ജാൻവി ബെല്ലി ഡാൻസ് ചെയ്യുന്നത്. വെള്ളനിറത്തിലുള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാൻവി ചുവടുവയ്ക്കുന്നത്. അതേസമയം, ആദ്യ ചിത്രമായ ദഡക്കിന്റെ ​ഗംഭീര വിജയത്തോടെ സിനിമയിൽ സജീവമായ ജാൻവിക്ക് കൈനിറയെ ചിത്രങ്ങളാണ് ലഭിക്കുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന 'റൂഹിഅഫ്സ' ആണ് ജാൻവിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഹർദ്ദിക് മോഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുക.