ബോളിവുഡ് റീമേക്കിനൊരുങ്ങി നയന്‍താരയുടെ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’. നയന്‍താര അവതരിപ്പിച്ച കോകില എന്ന കഥാപാത്രമായി നടി ജാന്‍വി കപൂര്‍ വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നാണ് വിവരം.

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

2018ലാണ് കോലമാവ് കോകില റിലീസാകുന്നത്. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായ ഡ്രഗ് റാക്കറ്റിന്‍റെ കണ്ണിയാകേണ്ടി വരുന്ന പെൺകുട്ടിയുടെ കഥ സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആയിരുന്നു. നയൻതാര ടൈറ്റില്‍ കഥാപാത്രത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതേസമയം, റൂഹി അഫ്‌സാന, ദോസ്താന 2 എന്നീ ചിത്രങ്ങളാണ് ജാന്‍വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.