Asianet News MalayalamAsianet News Malayalam

ജവാന്‍ ഓസ്കാറിന് അയക്കണമെന്നാണ് ആഗ്രഹം: അറ്റ്ലി

ഈ ചിത്രം ഓസ്കാര്‍ പോലുള്ള വേദികളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അറ്റ്ലി മറുപടി പറഞ്ഞത്. 

Jawan director Atlee says he is eyeing for Oscars vvk
Author
First Published Sep 19, 2023, 7:55 AM IST

മുംബൈ: ജവാന്‍ സാധിച്ചാല്‍ ഓസ്കാറിന് അയക്കുമെന്ന് സംവിധായകന്‍ അറ്റ്ലി. ആഗോള ബോക്സോഫീസില്‍ വന്‍ മുന്നേറ്റം നടത്തുന്നതിനിടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ പ്രതികരിച്ചത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജവാന്‍ ആഗോളതലത്തിലുള്ള അവാര്‍ഡ് വേദികളില്‍ എത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും. ഇത് സംബന്ധിച്ച് ഷാരൂഖുമായി സംസാരിക്കുമെന്നും അറിയിച്ചത്. 

ഈ ചിത്രം ഓസ്കാര്‍ പോലുള്ള വേദികളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അറ്റ്ലി മറുപടി പറഞ്ഞത്. "തീര്‍ച്ചയായും എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ അത് നടക്കും. ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരും സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിസ്‍ കണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഓസ്കാറിലേക്ക് ജവാന്‍ എത്തിക്കാന്‍ താല്‍പ്പര്യമുണ്ട്. കാര്യങ്ങള്‍ നോക്കാം. ഞാന്‍ ഷാരൂഖ് സാറിനോടും ചോദിക്കും, സാര്‍ നമ്മുക്ക് ചിത്രം ഓസ്കാറിന് കൊണ്ടു പോയാലോയെന്ന്?"

അതേ സമയം ആഭ്യന്തര ബോക്സോഫീസില്‍ ജവാന്‍ മുന്നേറ്റം തുടരുകയാണ്. ചിത്രം ഇതിനകം 800 കോടി ക്ലബില്‍ എത്തിയെന്നാണ് ആഗോള കളക്ഷന്‍ സംബന്ധിച്ച ട്രേഡ് അനലിസ്റ്റ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 500 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഏറ്റവും വേഗത്തില്‍ 400 കോടി എത്തുന്ന ഹിന്ദി ചിത്രം എന്ന നേട്ടവും ജവാന്‍ കരസ്ഥമാക്കിയിരുന്നു. 

അതേ സമയം ചിത്രം ഇത്രയും ദിവസത്തിനുള്ളില്‍ 14 റെക്കോഡുകളാണ് തകര്‍ത്തത്. അവ ഇവയാണ്, ഒരു ഷാരൂഖ് ഖാന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍, രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം, ഏറ്റവും മികച്ച സിംഗിള്‍ ഡേ കളക്ഷന്‍, 2023 ലെ ഏറ്റവും മികച്ച ഓപണര്‍, ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഓപണിംഗ്, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 200 കോടി നേടിയ ഹിന്ദി ചിത്രം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 300 കോടി നേടിയ ഹിന്ദി ചിത്രം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ഹിന്ദി ചിത്രം, ബോളിവുഡിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍,  ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച വാരാന്ത്യ കളക്ഷന്‍, മൊഴിമാറ്റ പതിപ്പുകളില്‍ ഏറ്റവും കളക്ഷന്‍ വന്ന ബോളിവുഡ് ചിത്രം, ഹിന്ദി ചിത്രങ്ങളിലെ ഏറ്റവും മികച്ച ആദ്യ വാര കളക്ഷന്‍, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 650 കോടി കടന്ന ചിത്രം, ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 400 കോടി നേടുന്ന ചിത്രം.

പഠാന് ശേഷം ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി നേടിയ പഠാന് പിന്നാലെ എത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം എന്നതും പ്രത്യേകതയായിരുന്നു. 

'വാരിസിനെക്കാള്‍ നേട്ടം ഉണ്ടാക്കിയത് തുനിവ്' ; വീണ്ടും വിജയ്ക്കെതിരെ 'മീശ' ആക്രമണം.!

' ഏറ്റ പടം ഒന്നുമായില്ല, അജിത്തിന്‍റെ ശമ്പളം മുടങ്ങി; ബൈക്കില്‍ വിദേശത്ത് പോയാല്‍ എങ്ങനെ പെട്രോള്‍ അടിക്കും'

​​​​​​​Asianet News Live

Follow Us:
Download App:
  • android
  • ios