കങ്കണ റണൗട്ട് നായികയാകുന്ന തലൈവിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

കങ്കണ റണൗട്ട് നായികയാകുന്ന സിനിമയാണ് തലൈവി. തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയാണ് ചിത്രം പറയുന്നുത്. നേരത്തെ സിനിമയുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നു. ഇപോള്‍ പുറത്തുവിട്ട ട്രെയിലറിനും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. കങ്കണ റണൗട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

YouTube video player

പ്രോസ്‌തെറ്റിക് മേക്കപ്പായിരുന്നു ജയലളിത രാഷ്‍ട്രീയക്കാരിയായിട്ടുള്ള ഭാഗത്തില്‍ കങ്കണ റണൗട്ട് ഉപയോഗിച്ചത്. കങ്കണയുടെ ലുക്കിന് വലിയ വിമര്‍ശനവും ഉണ്ടായിരുന്നു. എന്നാല്‍ കങ്കണയുടെ അഭിനനയത്തിന് അഭിനന്ദനങ്ങള്‍ ലഭിക്കുകയാണ്. ട്രെയിലറില്‍ നടിയായുള്ള ജയലളിതയും കുറെ ഭാഗങ്ങളില്‍ കാണാം. കങ്കണ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. ചിത്രത്തിൽ എ.ജിആർ. ആയി അരവിന്ദ് സാമി എത്തുന്നു.

ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ കങ്കണയായിരുന്നു മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.