ചിരിപ്പിക്കാൻ ജയം രവി, യുദ്ധ സിനിമയുമായി ശിവകാര്‍ത്തികേയൻ, ദീപാവലി പോരാട്ടം കടുക്കും, ആര്‍ക്കാകും ജയം?
ജയം രവിയും ശിവകാര്‍ത്തികേയനും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാകും വിജയം?.
തമിഴകത്ത് 2024ല്‍ റിലീസായി കുറച്ച് സിനിമകള്‍ മാത്രമാണ് വൻ വിജയമായി മാറിയത്. ഇനി പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുള്ള രണ്ട് ചിത്രങ്ങളാണ് ബ്രദറും അമരനും. ഒരു മിനിമം ഗ്യാരണ്ടിയുള്ള ശിവകാര്‍ത്തികയേൻ ചിത്രം ആണ് അമരൻ. ഏത് സമയവും വൻ ഹിറ്റ് സിനിമ പ്രതീക്ഷിക്കാവുന്ന നടനായ ജയം രവിയുടെ ചിത്രമായിട്ടാണ് ബ്രദര്‍ എത്തുക.
ദീപാവലി റിലീസായിട്ടാണ് അമരനും ബ്രദറുമെത്തു. തമിഴകത്തെ ഒന്നാം നിര വമ്പൻ താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സ്ഥാനം ഉറപ്പിക്കാൻ ഹിറ്റ് സിനിമകള്‍ ജയം രവിക്കും ശിവകാര്‍ത്തികേയനും ആവശ്യമാണ്. അമരന്റെ റിലീസ് ഒക്ടോബര്‍ 31നാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ആണ് അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്.
ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം എം രാജേഷാണ്. കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേത്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായിക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.
Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക