ജയം രവിയുടെ ബ്രദേഴ്‍സിലെ ഗാനത്തിന്റെ വീഡിയോ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.
ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബ്രദേഴ്‍സ്. സംവിധാനം എം രാജേഷാണ്. ബ്രദേഴ്‍സ് കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമാണ്. ബ്രദേഴ്‍സിലെ ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു.
കുടുംബ ബന്ധങ്ങള്‍ക്കും കോമഡിക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ബ്രറെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്ന് വ്യക്തമാക്കുകയായിരുന്നു ജയം രവി. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് ജയം രവിയുടെ ചിത്രത്തില്‍ നായികയാകുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വിവേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.
ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രം കാതലിക്കാ നേരമില്ലൈയും പ്രതീക്ഷയേറിയ ഒന്നാണ്. നിത്യാ മേനൻ നായികയായി എത്തുന്ന ചിത്രത്തില്‍ ലക്ഷ്‍മി രാമകൃഷ്‍ണനും പ്രധാന വേഷത്തിലുണ്ടാകും. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും ജയം രവിയുടെ കാതലിക്കാ നേരമില്ലൈ.
ജയം രവിയുടെ കാതലിക്കാ നേരമില്ലൈയുടെ സംവിധാനം കിരുത്തിഗ ഉദനിധിയാണ്. ലാലും വിനോദിനിയും വിനയ് റായ്‍യും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ഗായകൻ മനോയും വേറിട്ട കഥാപാത്രമാകുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
