Asianet News MalayalamAsianet News Malayalam

ജയം രവി നായകനായി 'ഇരൈവൻ', ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക നയൻതാരയാണ്.

Jayam Ravi starrer new film Iraivan first look out
Author
First Published Jan 15, 2023, 6:30 PM IST

'പൊന്നിയിൻ സെല്‍വൻ' എന്ന ഇതിഹാസ ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ ജയം രവി.  'അരുള്‍വഴി വര്‍മൻ' എന്ന കേന്ദ്ര കഥാപാത്രമായിട്ട് എത്തിയായിരുന്നു ജയം രവി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചത്. ജയം രവി നായകനായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചതും ചിത്രീകരണം പൂര്‍ത്തിയായതുമായിട്ടുള്ളതും. ജയം രവി നായകനാകുന്ന പുതിയ ചിത്രമായ 'ഇരൈവന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല.

ജയം രവിയുടെ 'അഗിലൻ' എന്ന ചിത്രം ഫെബ്രുവരി 17നോ 24നോ ' ആയിരിക്കും റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെ എത്തുന്ന 'അഗിലനി'ല്‍ ജയം രവി ഒരു ഗാംഗ്‍സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്. പൊലീസ് ഓഫീസര്‍ കഥാപാത്രം ആയിട്ടാണ് ചിത്രത്തില്‍ പ്രിയാ ഭവാനി ശങ്കറുണ്ടാകുക.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്.  സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

Follow Us:
Download App:
  • android
  • ios