Asianet News MalayalamAsianet News Malayalam

'ശരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങിയതുപോലെ'; കാളിദാസിന്റെ സിനിമയെക്കുറിച്ച് ജയറാം

''മകന്‍ അഭിനയിച്ച സിനിമക്ക് ശരിക്കും പറഞ്ഞാല്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികള്‍ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാല്‍..''

jayaram about kalidas jayaram starring happy sardar
Author
Thiruvananthapuram, First Published Nov 24, 2019, 2:07 PM IST

ഈ വാരം തീയേറ്ററുകളിലെത്താനിരിക്കുന്ന കാളിദാസ് ചിത്രം ഹാപ്പി സര്‍ദാറിന്റെ പ്രിവ്യൂ കണ്ട അനുഭവം പങ്കുവച്ച് ജയറാം. ഒരു ഹിന്ദി സിനിമ കണ്ടിറങ്ങിയതുപോലെയാണ് തോന്നിയതെന്നും 'പ്രിയദര്‍ശന്‍ ലൈനില്‍' സിനിമയെടുക്കുന്ന രണ്ടുപേരെയാണ് ചിത്രത്തിന്റെ സംവിധായകരായ സുദീപ്-ഗീതികയിലൂടെ മലയാളത്തിന് ലഭിക്കുന്നതെന്നും കത്തിലൂടെ ജയറാം പറയുന്നു. ഹാപ്പി സര്‍ദാര്‍ ടീം ഫേസ്ബുക്കിലൂടെ ജയറാം എഴുതിയ ആസ്വാദനക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

jayaram about kalidas jayaram starring happy sardar

 

ഹാപ്പി സര്‍ദാര്‍ കണ്ട ജയറാമിന്റെ കത്ത്

നമസ്‌കാരം ഞാന്‍ ജയറാം,
ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകന്‍ അഭിനയിച്ച സിനിമ തന്നെയാണ്. മകന്‍ അഭിനയിച്ച സിനിമക്ക് ശരിക്കും പറഞ്ഞാല്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികള്‍ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാല്‍, ഞാനും എന്റെ ഭാര്യയും മോളും കൂടി ഒരുമിച്ചാണ് സിനിമ കണ്ടത്; എനിക്ക് ഒരുപാട് കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട് അതുകൊണ്ടാണ്. ഇതിന്റെ ഓരോ കാര്യങ്ങള്‍, തുടക്കം തൊട്ടു പറയുകയാണെങ്കില്‍ പുതിയ രണ്ടുപേര്‍ Direct ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ട്. മലയാള സിനിമക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും Best രണ്ട് Directors ആണിവര്‍. അതായത്, ഒരു പ്രിയദര്‍ശന്‍ ലൈനില്‍ ഒരു സിനിമ എടുക്കാന്‍ പറ്റുന്ന രണ്ട് Directorsനെ നമുക്ക് കിട്ടെയാണ്. അതാണ് എനിക്ക് ആദ്യം പറയാനുള്ളത്. അതേപോലെ തന്നെ എടുത്തു പറയുള്ളത് അഭിനന്ദന്‍ എന്ന് പറയുന്ന ഒരു Brilliant ആയിട്ടുള്ള ക്യാമറമാന്‍. ശെരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍. പിന്നെ പാട്ടുകള്‍ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, Rerecording ആണെങ്കിലും ബാക്കി എല്ലാം.
ഇനി നമുക്ക് നടീ നടന്മാരിലേക്ക് വരാം. കാളിദാസന്‍ തൊട്ട് എല്ലാവരും, കൂടെ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും, ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതല്‍ ഞാന്‍ പറയുന്നത് സിദ്ദിഖ് എന്ന് പറയുന്ന Brilliant ആയിട്ടുള്ള ആക്ടര്‍ ആണ്. ഗംഭീരം കേട്ടോ. സിനിമ അസാധ്യമായി കൊണ്ടുപോയിരിക്കുന്നു. ചിരിച്ചു ചിരിച്ചു തിയേറ്ററില്‍ ഞങ്ങള്‍ കുടു കുടെ ചിരിച്ചു. എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാന്‍, അവള്‍ടെ ചിരി കാരണം തീയേറ്ററിലുള്ള Projection കാണാന്‍ വന്ന പകുതിപേര് സ്‌ക്രീനിലേക്ക് അല്ല അവള്‍ടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്. ഒരുപാട് ഒരുപാട് സന്തോഷം, കുറേ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനൊരു Entertainer കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബപ്രേക്ഷകരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയാണ്, ഈ സിനിമ തീര്‍ച്ഛയായിട്ടും തിയേറ്ററില്‍ പോയി തന്നെ കാണണം, മിസ്സ് ചെയ്യരുത്. കാരണം ഇത്രയും കളര്‍ഫുള്‍ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനില്‍ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്..

എന്ന് നിങ്ങളുടെ സ്വന്തം,
ജയറാം

Follow Us:
Download App:
  • android
  • ios