കുചേലനാകാൻ 20 കിലോ തടി കുറച്ചും തല മുണ്ഡനവും ചെയ്‍ത് ജയറാം.
ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്‍ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്.
ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമോ എന്നാണ് പേര്. സംസ്‍കൃതത്തിലാണ് ചിത്രം. മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗദ്ധരും ചിത്രത്തിന്റെ ഭാഗമാകും. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
