101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം
വിശ്വഗുരു, ഇരുള ഗോത്രഭാഷയിലുള്ള നേതാജി എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ സംവിധായകൻ വിജീഷ് ഒരുക്കുന്ന സംസ്‌കൃത സിനിമയാണ് നമോ. ജയറാം നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്.101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
സംസ്കൃതഭാഷ മാത്രം ഉപയോഗിച്ചുള്ള സിനിമ എന്നതാണ് നമോയുടെ പ്രത്യേകത. കിടിലന്‍ മേക്കോവറില്‍ ശരീര ഭാരം 20 കിലോ കുറച്ചാണ് ജയറാം കുചേലനായത്. ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
