ലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായക നടന്മാരിൽ ഒരാളാണ് ജയറാം. കോമഡി റോളുകളിലൂടെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഴിഞ്ഞ 33 വർഷങ്ങളായി ജയറാം മലയാള സിനിമയിൽ സജീവമായി നിലകൊള്ളുകയാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ജയറാം തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് കാളിദാസ ജയറാമും അഭിനയരംഗത്ത് ഏറെ സജീവമാണ്. 33 വർഷമായുള്ള തന്റെ അഭിനയ ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജയറാം.

തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. പത്മരാജനൊപ്പമുള്ള ഒരു ഫോട്ടോ അടക്കമായിരുന്നു ജയറാമിന്റെ ഓര്‍മ്മകുറിപ്പ്. 33 വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും .1988 ഫെബ്രുവരി 18 ന് ഞാന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച് സിനിമയുടെ ലോകത്തേക്ക് കാലെടുത്തുവെച്ചതെന്ന് ജയറാം പറയുന്നു.

ഉയര്‍ച്ച താഴ്ചകളിലൂടെ പോരാടുന്ന അതിശയകരമായ ഒരു യാത്രയാണിത്. ഈ പ്രത്യേക ദിവസം ഞാന്‍ എന്റെ ഗുരു – പദ്മരാജന്‍ സാറിനെ ഓര്‍മ്മിക്കുക മാത്രമല്ല, എന്നെ സ്ഥിരമായി പിന്തുണച്ച എല്ലാവരോടും നന്ദിയും പറയുന്നു. എന്റെ സ്‌നേഹ നിധിയായ ഭാര്യ അശ്വതിയും അതേ ദിവസം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നും ജയറാം കുറിപ്പിൽ പറയുന്നു.

I cannot believe that it has been 33 years , 18th February 1988 I faced the camera for the first time and set foot into...

Posted by Jayaram on Wednesday, 17 February 2021