മലയാള കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനടനാണ് ജയറാം. കോമഡി നമ്പറുകളും കുടുംബബന്ധങ്ങളുടെ കഥയും പറഞ്ഞ് വിജയം സ്വന്തമാക്കിയ നടൻ. ഒരേ ട്രാക്കിലായപ്പോള്‍ പരാജയങ്ങളും നേരിട്ടിരുന്നു. എന്നാല്‍ വൻ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി ജയറാം തിരിച്ചുവരവുകളും നടത്താറുണ്ട്. ആദ്യമായി സിനിമയിലേക്ക് എത്തിയതിന്റെയും അശ്വതി ജീവിത്തില്‍ ഒപ്പം ചേര്‍ന്നതിന്റെയും ഓര്‍മ്മ പങ്കുവയ്‍ക്കുകയാണ് ജയറാം.

മിമിക്രി ലോകത്ത് നിന്നാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. 1988ല്‍ പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം നായകനായി വെള്ളിത്തിരയിലെത്തുന്നത്.  മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വ്വതിയുമായി ജയറാം പ്രണയത്തിലാകുന്നതും സിനിമയിലേക്ക് എത്തിയതിനു ശേഷമാണ്. അശ്വതി എന്നാണ് ജയറാം പാര്‍വതിയെ വിളിക്കുന്നത്. എന്റെ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും ജീവിതത്തിലേക്ക് വന്നിട്ട് 32 വര്‍ഷമാകുന്നുവെന്നാണ് ജയറാം എഴുതിയിരിക്കുന്നത്.