Asianet News MalayalamAsianet News Malayalam

ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കി ജയസൂര്യ

ലിനുവിന്റെ അമ്മ പുഷ്‍പലതയെ ജയസൂര്യ ഫോണില്‍ വിളിച്ച് സംസാരിച്ചു.

Jayasury gives five laksh to Linus family
Author
Kochi, First Published Aug 14, 2019, 2:11 PM IST

മഴദുരിതത്തില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യ. ലിനുവിന്റെ അമ്മ പുഷ്‍പലതയെ വിളിച്ച സംസാരിച്ച ജയസൂര്യ അഞ്ച് ലക്ഷം രൂപയാണ് ട്രാൻസ്‍ഫര്‍ ചെയ്‍തത്.

ലിനുവിന്റെ അമ്മയെ നടൻ മമ്മൂട്ടിയും വിളിച്ചിരുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്‌. ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. യുവാക്കളുടെ സംഘം രണ്ട് തോണികളിലാണ് പുറപ്പെട്ടത്. തിരികെയെത്തിയപ്പോഴാണ് ലിനു ഒപ്പമില്ലെന്ന് രണ്ട് തോണികളിലുള്ളവരും മനസിലാക്കിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios