മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം  സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി അഭിനയിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം ജനുവരിയില്‍ തുടങ്ങാനാണ് ആലോചന. വിഷുവിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനുമാണ് ആലോചിക്കുന്നത്. ജയസൂര്യ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പ്രമേയമാകുന്നത്. മുപ്പതുവയസുകാരനായ ഇ ശ്രീധരനായും എണ്‍പത്തിയേഴുകാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.