നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയിയിരിക്കുന്നു എന്നാണ് റോജിൻ തോമസ് അറിയിച്ചിരിക്കുന്നത്.

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'കത്തനാര്‍' പ്രഖ്യാപിചതുതൊട്ടേ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. റോജിൻ തോമസാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍ രാമാനന്ദാണ് ചിത്രത്തിന്റെ തിരക്കഥ. 'കത്തനാര്‍' എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റോജിൻ തോമസ്.

നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയിയിരിക്കുകയാണ്. ചിത്രീകരണത്തിന്റെ വിവിധ വിഭാഗങ്ങളില്‍ 570 ആള്‍ക്കാര്‍ അക്ഷീണം പ്രയത്‍നിക്കുകയും പരസ്‍പരം പിന്തുണ നല്‍കുകയും ചെയ്‍തു. അവരുടെ അചഞ്ചലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയാണ് ഞാൻ. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുകയാണ്. ബിഹൈൻഡ് ദ സീനുകള്‍ക്കായും വിസ്‍മയ ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കായും കാത്തിരിക്കുക. അവിശ്വസീനീയ യാത്രയുടെ ഭാഗമായവര്‍ക്ക് നന്ദി. നിര്‍മാതാവായ ഗോകുലം ഗോപാലൻ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഞങ്ങളുടെ സ്വപ്‍നത്തില്‍ അദ്ദേഹത്തിനുള്ള വിശ്വാസം വളരെ വലുതാണ്. ഞങ്ങളെ വിശ്വസിക്കുന്നതിനും ഈ യാത്ര സാധ്യമാക്കുന്നതിനും നന്ദി എന്നും റോജിൻ തോമസ് കുറിച്ചിരിക്കുന്നു.

ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആൻഡ് വെര്‍ച്വല്‍ പ്രൊഡക്ഷൻസിനലൂടെയാണ് ജയസൂര്യ നായകനാകുന്ന 'കത്തനാരി'ന്റെ അവതരണം. കൊറിയൻ വംശജനം കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. നിരവധി വിദേശ ചിത്രങ്ങളുടെ ആക്ഷൻ സംവിധാനം ചെയ്‍തിട്ടുണ്ട് പാര്‍ക്ക്. മറ്റ് ഭാഷകളിലെ മുൻനിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു

ഒരു പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിന് വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. തമിഴ്- തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവൻ ആണ് ജയസൂര്യയുടെ 'കത്തനാരിന്റെ' സെറ്റ് രൂപകല്‍പന ചെയ്‍തിരിക്കുന്നത്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്‍മണ്യനാണ് സംഗീതം ഒരുക്കുന്നത്.

Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റമുട്ടാൻ അര്‍ജുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player