സൂണ്‍ എന്ന അടികുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ (Tinu Pappachan) സംവിധാനം ചെയ്ത അജ​ഗജാന്തം (Ajagajantharam) പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ടിനുവിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യ(jayasurya) നായകനാവുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. ടിനു പാപ്പച്ചനും നടന്‍ അരുണ്‍ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യയാണ് ഇക്കാര്യം പങ്കുവച്ചത്. 

ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതില്‍ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നെന്നും ജയസൂര്യ ഇന്‍സ്റ്റയില്‍ കുറിച്ചു. എന്നാല്‍ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് സൂചനകൾ. സൂണ്‍ എന്ന അടികുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

View post on Instagram

അതേസമയം, മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുകയാണ് അജ​ഗജാന്തരം. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.