ജയസൂര്യ നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്‍ജിത് ശങ്കര്‍ ആണ്.

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് സണ്ണി. രഞ്‍ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും രഞ്‍ജിത് ശങ്കര്‍ തന്നെയാണ്. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു.

YouTube video player

സെപ്‍റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ശങ്കര്‍ ശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാന്ദ്രാ മാധവ് ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയസൂര്യ ഒരു സംഗീതഞ്‍ജനായിട്ടാണ് വേഷമിടുന്നത്.

ജയസൂര്യയും രഞ്‍ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മധു നീലകണ്ഠനാണ് സണ്ണിയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.