'ജോണ്‍ ലൂതര്‍' ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് അഭിജിത്ത് ജോസഫാണ്.


ജയസൂര്യ (Jayasurya) നായകനാകുന്ന ചിത്രമാണ് 'ജോണ്‍ ലൂതര്‍ (John Luther)'. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ നടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ജയസൂര്യ.

 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ ഫോട്ടോയും പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്.

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മ്മിക്കുന്നു. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. 

കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്സ് പ്രഭു. സംഗീതം ഷാന്‍ റഹ്‍മാൻ. രഞ്‍ജിത് ശങ്കറിന്റെ സംവിധാനത്തിലുള്ള 'സണ്ണി'യാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.