'ലില്ലി' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകന്‍. 'അന്വേഷണം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ്. 'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്ന്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. കൗതുകമുണര്‍ത്തുന്ന അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.