Asianet News MalayalamAsianet News Malayalam

കലിപ്പ് ലുക്കില്‍ ജയസൂര്യ; 'തൃശൂര്‍ പൂര'ത്തിലെ പ്രണയഗാനം പുറത്തിറങ്ങി

ചിത്രത്തിലെ നായിക സ്വാതി റെഡ്ഡിയും ജയസൂര്യയുമൊത്തുള്ള 'സഖിയേ' എന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം രതീഷ് വൈഗയാണ്.

jayasurya vijay babu new movie thrissur pooram video song released
Author
Thrissur, First Published Dec 4, 2019, 7:13 PM IST

ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂര്‍ പൂര'ത്തിലെ പ്രണയഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായിക സ്വാതി റെഡ്ഡിയും ജയസൂര്യയുമൊകത്തുള്ള 'സഖിയേ' എന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം രതീഷ് വൈഗയാണ്. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം. ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. 'പുണ്യാളന്‍ അഗര്‍ബത്തീസി'ന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ നായകനാവുന്ന ചിത്രവുമാണ് ഇത്. 

Follow Us:
Download App:
  • android
  • ios