മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടൻ. ജയസൂര്യയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്ക് പുറത്തെ സ്വന്തം വിശേഷങ്ങളും ജയസൂര്യ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോഷെയര്‍ ചെയ്‍ത് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്  ജയസൂര്യ.

എന്റെ പ്രിയപ്പെട്ടവളെ വിവാഹ വാര്‍ഷിക ദിന ആശംസകള്‍ എന്ന് എഴുതിയ ജയസൂര്യ പ്രണയചിഹ്‍നങ്ങളും ഇട്ടിരിക്കുന്നു. നിരവധി പേരാണ് ജയസൂര്യക്കും ഭാര്യക്കും വിവാഹ വാര്‍ഷിക ദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.  നീണ്ടകാലത്തെ പ്രണയത്തിന് ഒടുവില്‍ 2004 ജനുവരി 25ന് ആണ് ജയസൂര്യയും സരിതയും വിവാഹിതരായത്. ഇരുവര്‍ക്കും അദ്വൈത് എന്ന മകനും വേദ എന്ന മകളുമുണ്ട്.