ഈ മാസം ഷൂട്ടിംഗ് ആരംഭിക്കും

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ചിത്രത്തിന് മിറാഷ് എന്നാണ് പേരിട്ടിരിക്കുന്നത്. മോഷന്‍ പോസ്റ്ററിനൊപ്പമാണ് ടൈറ്റില്‍ പ്രഖ്യാപനം. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അപർണ്ണ ബാലമുരളിയും പ്രധാന വേഷത്തില്‍ എത്തുന്നു. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ ഇ 4 എക്സ്പിരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നിങ്ങള്‍ അടുത്തെത്തുന്തോറും മങ്ങും എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകലോകം വരവേറ്റത്. ഹക്കിം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. സതീഷ് കുറുപ്പാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. വി എസ് വിനായക് ആണ് എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, മ്യൂസിക് വിഷ്ണു ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, കോസ്റ്റും ഡിസൈനർ ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, മേക്കപ്പ് അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ ടോണി മാഗ്മിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ലൈൻ പ്രൊഡ്യൂസർ ബെഡ് ടൈം സ്റ്റോറീസ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'

MIRAGE MOVIE Motion Poster | Jeethu Joseph | Asif Ali | Aparna Balamurali | E4 Entertainment