Asianet News MalayalamAsianet News Malayalam

ഇത് മജീദും ഹസ്സനും; മോറോക്കോ വിശേഷവുമായി ജീത്തു, 'റാം' ചിത്രീകരണം പുരോ​ഗമിക്കുന്നു

മോൺസ്റ്റർ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

jeethu joseph share Morocco funny moment
Author
First Published Dec 22, 2022, 10:26 PM IST

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ട്വൽത്ത് മാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേഷനുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. കൊവിഡ് മഹാമാരി കാരണം മാറ്റിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ മോറോക്കോയിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇവിടെ നിന്നും ജീത്തു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മോറോക്കോയിൽ വച്ച് കണ്ട ഒരു കുട്ടിയുടെ വീഡിയോയാണ് ജീത്തു പങ്കുവച്ചിരിക്കുന്നത്. 'ഞാൻ മൊറോക്കോയിൽ കണ്ടുമുട്ടിയ ആൺകുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും. ആൺകുട്ടിയുടെ പേര് മജീദ്, ഒട്ടകത്തിന്റെ പേര് ഹസ്സൻ', എന്നാണ് ജീത്തു ജോസഫ് കുറിച്ചത്. അതേസമയം, റാമിന്റെ ഷൂട്ട് ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് നേരത്തെ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

'കൂമൻ' എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

'മമ്മൂട്ടി എന്ന മഹാമനുഷ്യനെ കാണാൻ തിക്കിത്തിരക്കി നടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്'

മോൺസ്റ്റർ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. ഉദയകൃഷ്ണ ആയിരുന്നു തിരക്കഥ. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഹണി റോസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം. എലോൺ എന്ന ഷാജി കൈലാസ് ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios