'ദൃശ്യം 2'ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂമൻ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ കൃഷ്ണ കുമാര്‍ തിരക്കഥയെഴുതിയ ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മിക്കുന്നത്.
സിനിമ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ നൽകിയ സൂചന. ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ ജീത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തുന്നത്. ദൃശ്യം പോലൊരു ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ചിലരുടെ കമന്റുകൾ.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാല്‍ നായകനാകുന്ന ചിത്രം '12ത് മാന്റെ' തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് 'കൂമന്റേ'യും രചയിതാവ്. രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ആല്‍വിൻ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈൻ ഡിക്സണ്‍ പൊടുത്താസ്. വിഷ്‍ണു ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രസംയോജനം നിര്‍വഹിക്കുന്നത് വി എസ് വിനായക്. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. ചിത്രത്തിന്റെ ആര്‍ട്ട് രാജീവ് കൊല്ലം. പൊള്ളാച്ചി, മറയൂര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.
Read Also: Kooman : ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകൻ, 'കൂമൻ' മോഷൻ പോസ്റ്റര്‍
'ദൃശ്യം 2'ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമയിൽ മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലിനെ നായകനാക്കി '12ത് മാൻ', 'റാം' എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. '12ത്ത് മാനും' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
'കുഞ്ഞെല്‍ദോ' എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്. ഗോപികാ ഉദയനായിരുന്നു നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ഒടിടി റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. സീ5ലൂടെ ഈ മാസം 25നാണ് ചിത്രം റിലീസ് ചെയ്യുക. സൂപ്പര്‍ ശരണ്യ, ജാന്‍ എ മന്‍ എന്നീ ചിത്രങ്ങളും ഇതോടൊപ്പം ഒടിടിയിൽ എത്തുന്നുണ്ട്.
Read More: Antakshari first look : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'അന്താക്ഷരി'; ഒടിടി റിലീസ് ആയി സോണി ലിവിലൂടെ
