മോഹൻലാല്‍ നായകനായി മൈ ഫാമിലി സിനിമ എന്നായിരുന്നു റിപ്പോര്‍ട്ട്.

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യം എന്ന പേര് ആ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ആദ്യം ആലോചിച്ച പേര് മറ്റൊന്നായിരുന്നുവെന്നാണ് ചിത്രത്തിന്റെ ഒരു കൗതുകം. മൈ ഫാമിലി എന്നായിരുന്നത്തെ ചിത്രത്തിനായി ആദ്യം ആലോചിച്ച പേര്.

എം എന്ന വാക്കായിരുന്നു തന്റെ സിനിമകള്‍ക്ക് അക്കാലത്ത് ജീത്തു ജോസഫ് അധികവും സ്വീകരിച്ചിരുന്നത്. മമ്മി ആൻഡ് മി എന്ന സിനിമയ്‍ക്ക് പുറമേ മൈ ബോസ് ഒക്കെ എടുത്ത സംവിധായകനാണ് ജീത്തു ജോസഫ് മോഹൻലാലിനെ നായകനായി ആലോചിച്ചപ്പോഴും ജീത്തു സിനിമയ്‍ക്ക് അത്തരമൊരു പേരായിരുന്നു കണ്ടത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മൈ ഫാമിലിയില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന് അക്കാലത്ത് നിരവധി സിനിമ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‍തിരുന്നു.

കഥയ്‍ക്ക് കൃത്യമായി യോജിക്കുന്ന പേരായി സിനിമയ്‍ക്ക് പിന്നീട്. ജോര്‍ജ്‍കുട്ടി കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ കഥയാണ് പറയുന്നത് എങ്കിലും ദൃശ്യം നിര്‍ണായകമായ ഒരു ഘടകമായിരുന്നു ആ സിനിമയില്‍. ദൃശ്യങ്ങള്‍ റി ക്രീയേറ്റ് ചെയ്യുന്ന സിനിമയ്‍ക്ക് അതിലും മികച്ച പേര് ഇല്ലാ എന്നാണ് ആരാധകരില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. മോഹൻലാല്‍ നായകനായ ദൃശ്യം മലയാളത്തിലെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി വൻ വിജയമായപ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യ 50 കോടി ചിത്രവുമായി മാറി.

ജീത്തു ജോസഫിന്റെ ഒരു സിനിമയില്‍ ആദ്യമായിട്ട് മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ അന്നോളമുള്ള വമ്പൻ ഹിറ്റായി മാറുകയായിരുന്നു. മീനയായിരുന്നു നായികയായി എത്തിയത്. അൻസിബ, എസ്‍തര്‍, കലാഭവൻ ഷാജോണ്‍, ആശാ ശരത് എന്നിവരും ദൃശ്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി. തിരക്കഥയും ജീത്തു ജോസഫിന്റേതായിരുന്നു.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക