ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും കാത്തിരിപ്പുള്ള ചിത്രം 'ജല്ലിക്കെട്ടി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും സാബുമോനുമൊക്കെ കഥാപാത്രങ്ങളാവുന്നുണ്ടെങ്കിലും കയറുപൊട്ടിച്ചോടുന്ന ഒരു പോത്ത് മാത്രമാണ് ഫസ്റ്റ്‌ലുക്കില്‍. ഏറെ പിന്നിലായി ഓടിവരുന്ന ജനക്കൂട്ടത്തെയും കാണാം. ഓള്‍ഡ്മങ്ക്‌സിന്റേതാണ് പോസ്റ്റര്‍ ഡിസൈന്‍.

Add Asianetnews as a Preferred SourcegooglePreferred

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ക്കൊപ്പം ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. സംഗീതം പ്രശാന്ത് പിള്ള. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ചലച്ചിത്രമേള. ശേഷം ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിലെത്തിയേക്കും.