ജെറെമി റെന്നെര്‍ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് മുൻ ഭാര്യ സണ്ണി പചെകോ.  മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് ജെറെമി റെന്നര്‍ തന്നോട് മോശമായി പെരുമാറിയെന്നും പചെകോ പറയുന്നു. അവഞ്ചേഴ്‍സ് എൻഡ് ഗെയിമില്‍ അഭിനയിച്ച താരമാണ് ജെറെമി റെന്നെര്‍.

ജെറെമി റെന്നെറും കനേഡിയൻ മോഡലായ പചെകോയും 2014ലായിരുന്നു വിവാഹമോചനം നേടിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ജെറെമി തോക്ക് ചൂണ്ടി തന്നെ കൊല്ലുമെന്ന് പറഞ്ഞെന്നാണ് പചെകോ പരാതിപ്പെട്ടിരിക്കുന്നത്. റെന്നിയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിരുന്നു. അന്നേരം മകള്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പചെകോ പറയുന്നു. അതേസമയം പചെകോയുടെ ആരോപണം റെന്നെര്‍ നിഷേധിച്ചു. പചെകോയ്‍ക്ക് മാനസിക രോഗമാണെന്നാണ് റെന്നര്‍ പറയുന്നത്. പണം കൈക്കലാക്കാനാണ് പചെകോ ശ്രമിക്കുന്നതെന്നും റെന്നെര്‍ പറയുന്നു.