Asianet News MalayalamAsianet News Malayalam

'ജെറി' ഫെബ്രുവരി 9ന് റിലീസ്, ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് സരി​ഗമ

ചിത്രം ഫെബ്രുവരി 9 മുതൽ തിയറ്ററുകളിലെത്തും. ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. 

Jerry will be released on February 9, the audio rights have been acquired by Sarigama vvk
Author
First Published Jan 20, 2024, 8:37 PM IST

കൊച്ചി: കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി' റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി 9 മുതൽ തിയറ്ററുകളിലെത്തും. ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ പ്രോമോ വീഡിയോക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു. 

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

'എന്നെയോ, കുടുംബത്തെ തകര്‍ക്കാന്‍ വരരുത്': മകളുടെ വിവാഹ ആഭരണങ്ങള്‍, പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം കാണാന്‍ ആളു കയറുന്നുണ്ടോ?: മെം അടല്‍ ഹൂം ആദ്യദിന കളക്ഷന്‍.!

Latest Videos
Follow Us:
Download App:
  • android
  • ios