ജീവയും അരുൾനിധിയും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് 'കളത്തില്‍ സന്ധിപ്പോം'. സൗഹൃദത്തിന്റെ കഥ പറയുന്ന  ചിത്രത്തിൽ മലയാളി താരം മഞ്ജിമ മോഹനാണ് നായിക.  പ്രിയ ഭവാനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 

 
രാജശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ആർ ബി ചൗധരിയാണ് നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചെന്നൈയിലും തെങ്കാശിയിലുമായി ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററിലെത്തും. ഡോണ്‍ സാന്‍ഡിയാണ് ചിത്രം സംവിധാനം ചെയ്ത ഗോറില്ലയാണ് ജീവയുടെതായി തീയേറ്ററിലെത്തിയ അവസാന ചിത്രം.