ന്മദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ ജിനോ ജോണ്‍. തന്റെ പ്രായത്തെ കുറിച്ചുള്ള കൗതുകരമായ കാര്യമാണ് ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളില്‍ തന്റെ പ്രായം തിരഞ്ഞാല്‍ കിട്ടുന്നത് 125 വയസാണെന്ന് താരം പറയുന്നു.

പ്രായം വ്യക്തമാക്കുന്ന സൈറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ജിനോ പങ്കുവെച്ചിട്ടുണ്ട്. 1894 ഒക്ടോബര്‍ 9 എന്നാണ് ഈ സൈറ്റുകളില്‍ ജിനോ ജോണിന്റെ പ്രായം കൊടുത്തിരിക്കുന്നത്. 125 വയസാണ് നടനെന്നും സൈറ്റിലുണ്ട്. 

”ഇന്ന് ഞാന്‍ ജനിച്ച ദിവസമായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും, വാട്‌സപ്പിലൂടെയും, ഇന്‍സ്റ്റാഗ്രാമിലൂടെയും, മെസജ്ജറിലൂടെയും, ഫോണ്‍ വിളിച്ചും, വിഷസ് തന്ന എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഗൂഗിളില്‍ എന്നെ കുറിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു വെബ് സൈറ്റില്‍, ഞാന്‍ ജനിച്ചത് 1894 ഒക്ടോബര്‍ മാസം 9-ാം തിയതിയാണ്. അങ്ങനെ എനിക്ക് 125 വയസ്സ് പ്രായമുണ്ടെന്നറിഞ്ഞു. എന്നെ തന്നെ ഞെട്ടിച്ച എന്റെ പ്രായം.. രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു” എന്നാണ് ജിനോ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇന്ന് ഞാൻ ജനിച്ച ദിവസമായിരുന്നു. ഫെയ്സ്ബുക്കിലൂടെയും, വാട്സപ്പിലൂടെയും, ഇൻസ്റ്റാഗ്രാമിലൂടെയും, മെസേൻ ജറിലൂടെയും, ഫോൺ...

Posted by Jino John on Tuesday, 17 November 2020