ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്‍' ആണ് ആസിഫ് അലിയുടെ മറ്റൊരു പുതിയ ചിത്രം.
ജിസ് ജോയ്(Jis Joy) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവട്ടു. 'ഇന്നലെ വരെ'എന്നാണ് ചിത്രത്തിന്റെ പേര്. ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷ സജയൻ എന്നവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം റേബ മോണിക്ക ജോണും എത്തുന്നുണ്ട്.
നിരവധി സിനിമാ താരങ്ങളാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ബോബി, സഞ്ജയ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. മാത്യു ജോര്‍ജാണ് നിര്‍മ്മാണം. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്‍' ആണ് ആസിഫ് അലിയുടെ മറ്റൊരു പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. കെ കൃഷ്ണകുമാര്‍ തിരക്കഥയെഴുതുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് നിര്‍മ്മിക്കുന്നത്.
അജഗജാന്തം എന്ന ചിത്രമാണ് ആന്റണി വർഗീസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയയത്. ടിനു പാപ്പച്ചന്‍ ആണ് സംവിധാനം. ഒരു ഉത്സവപ്പറമ്പില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളുമൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രം അമ്പതാം ദിവസം പിന്നിട്ടു കഴിഞ്ഞു.
