ജിഷാദ് ഷംസുദീൻ വസ്‍ത്ര വിപണന രംഗത്തേയ്‍ക്ക് എത്തിയിരിക്കുകയാണ്.

മോഹൻലാലിന്റെ പേഴ്‍സണല്‍ സ്റ്റൈലിസ്റ്റാണ് ജിഷാദ്. ജിഷാദ് ഫാഷൻ വസ്‍ത്ര വിപണന രംഗത്തേയ്‍ക്കും എത്തിയിരിക്കുകയാണ്. ജിഷാദ് ഷംസുദീനെന്ന ബ്രാൻഡ് ചലച്ചിത്ര താരം മോഹൻലാല്‍ പ്രകാശം ചെയ്‍തു. ജിഷാദ് ഷംസുദീൻ ബ്രാൻഡിന്റെ വസ്‍ത്രങ്ങള്‍ ആദ്യം ലഭ്യമാകുക ഇന്ത്യക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലുമാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയായ ബിഗ് ബോസിലടക്കം മോഹൻലാലിന്റെ പേഴ്‍സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായിരുന്നു ജിഷാദ് ഷംസുദ്ദീൻ. ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായ താരത്തിന്റ വസ്ത്രധാരണം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമയേക്കാളും സ്റ്റൈലായി മോഹൻലാലിനെ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ചതിന് ഷംസുദീന് പ്രശംസ ലഭിച്ചിരുന്നു. എന്തായാലും ഫാഷൻ വസ്‍ത്ര വിപണന രംഗത്തും ഷംസുദീന് തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രം മലൈക്കോട്ടൈ വാലിബനാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തി എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രാഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചത്. മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്റെ സംഗീതം പ്രശാന്ത് പിള്ളയും.

സമ്മിശ്ര പ്രതികരണമാണ് വാലിബന് ലഭിക്കുന്നത്. ദൃശ്യ വിസ്‍മയമാണെന്ന അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോഴും ചിത്രത്തിന് വേഗത കുറവാണ് എന്ന് പ്രേക്ഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നായി റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായി മലൈക്കോട്ടൈ വാലിബൻ എത്തുമ്പോള്‍ ക്ലാസിക്കായി മാറിയിരിക്കുന്നു എന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. വാലിബനായുള്ള നടൻ മോഹൻലാലിന് പ്രകടനവും ചിത്രം കണ്ടവര്‍ പരാമര്‍ശിക്കുന്നു.

Read More: ഫേസ് ഓഫുമായി ധ്യാൻ ശ്രീനിവാസൻ, ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക