ഛായാഗ്രഹണം ജിബ്രാൻ ഷമീർ

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. സൻഫീർ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എം എന്ന ചിത്രത്തിലാണ് ജിഷാദ് അഭിനയിക്കുന്നത്. മോഹൻലാലിന്റെ പേഴ്സണല്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജിഷാദ്. കാർബൺ ആർക് മൂവീസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്‍റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ എൻ എം ബാദുഷ, സംഗീതം ജുബൈർ മുഹമ്മദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ക്രിയേറ്റീവ് വർക്ക്സ് മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ, ഹെയർ സ്റ്റൈലിസ്റ്റ് മാർട്ടിൻ ട്രൂക്കോ, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : ഇന്നലെ മാത്രം വിറ്റത് 49,000 ടിക്കറ്റുകള്‍! തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യം സംഭവിക്കുക അത്ഭുതം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം