അടുത്തിടെ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ സംവിധായകൻ സച്ചിയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയായിരിക്കും എല്ലാവരും കേട്ടത്. അത്രത്തോളം പ്രിയങ്കരനായിരുന്നു സച്ചി എല്ലാവര്‍ക്കും. മലയാള സിനിമയ്‍ക്ക് വലിയ നഷ്‍ടമാണ് സംഭവിച്ചത്. അതേസമയം സച്ചിയുടെ വിയോഗ വാര്‍ത്തയില്‍ തകര്‍ന്നുപോയിയെന്നാണ് ഹിന്ദി നടൻ ജോണ്‍ അബ്രഹാം പറയുന്നത്.

അയപ്പനും കോശിയും ഹിന്ദിയില്‍ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജോണ്‍ അബ്രഹാമാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. സിനിമയുടെ ചര്‍ച്ചയ്‍ക്കിടെയാണ് ഇരുവരും സൗഹൃദത്തിലായത്. സച്ചിയുടെ വിയോഗത്തില്‍ തകര്‍ന്നുപോയിയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നുമാണ് ജോണ്‍ അബ്രഹാം കുറിപ്പ് എഴുതിയിരിക്കുന്നത്. ഹിന്ദി റീമേക്ക് സംവിധായകൻ ആരാണ് എന്ന് തീരുമാനിച്ചിരുന്നില്ല. ഹിന്ദിയിലേക്കും അയ്യപ്പനും കോശിയും എത്തുമ്പോള്‍ ആരാധകര്‍ അതിനായി കാത്തിരിക്കുകയാണ്.