ജോജു നായകനാകുന്ന സിനിമയാണ് പീസ്.

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയാണ് പീസ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിക്കുക. ഒരു സറ്റയര്‍ ചിത്രമായിരിക്കും ഇത്. സിനിമയുടെ ഫോട്ടോകള്‍ ജോജു ജോര്‍ജ് ഷെയര്‍ ചെയ്‍തിരുന്നു. സൻഫീര്‍ കെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസങ്ങള്‍ കൊണ്ടാണ് പീസ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തൊടുപുഴ, എറണാകുളം കോട്ടയം എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചീത്രീകരണം. ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ബൈക്കില്‍ അഭ്യാസം പ്രകടനം നടത്തുന്നതിന്റെ ഫോട്ടോ ജോജു ജോര്‍ജു നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സഫര്‍ സനല്‍, രമേഷഅ ഗിരിജ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടൻ അനില്‍ നെടുമങ്ങാട് മരിച്ചത്.