Asianet News MalayalamAsianet News Malayalam

ദുല്‍ഖര്‍ മാത്രമല്ല! മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രത്തില്‍ മറ്റൊരു മലയാളി താരം കൂടി

സംഗീതസംവിധാനം എ ആർ റഹ്‌മാന്‍

joju george in thug life movie by mani ratnam starring kamal haasan dulquer salmaan jayam ravi trisha nsn
Author
First Published Jan 10, 2024, 6:42 PM IST

കമല്‍ ഹാസന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയ ഒന്നാണ് മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്. കരിയറില്‍ രണ്ടാമത്തെ തവണയാണ് മണി രത്നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. ജയം രവി, തൃഷ എന്നിവര്‍ക്കൊപ്പം പ്രധാന താരനിരയില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ഇപ്പോഴിതാ അടുത്ത നിര താരങ്ങളെ പ്രഖ്യാപിക്കുകയാണ് അണിയറക്കാര്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം മലയാളത്തില്‍ നിന്ന് മറ്റൊരു പ്രധാന താരം കൂടി ഈ പ്രോജക്റ്റിന്‍റെ ഭാഗമാവും. ജോജു ജോര്‍ജ് ആണ് അത്. 

മണി രത്നത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജോജുവിനൊപ്പം ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന് ശേഷം മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന.

 

രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ്  മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ : വരുന്നത് ജയറാമിന്‍റെ ഏറ്റവും മികച്ച ഓപണിം​ഗ്? അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ഓസ്‍ലര്‍' ഇതുവരെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios